
തിരുവനന്തപുരം: യു.എസിലെ പ്രോഡക്ട് എൻജിനീയറിംഗ് കമ്പനിയായ ഗ്രിറ്റ്‌സ്റ്റോൺ ടെക്‌നോളജീസ് തിരുവനന്തപുരം പള്ളിപ്പുറം ടെക്‌നോസിറ്റിയിൽ (ടെക്‌നോപാർക്ക് ഫേസ്4) ഓഫീസ് തുറന്ന് പ്രവർത്തനം വ്യാപിപ്പിക്കുന്നു.
ടെക്‌നോപാർക്ക് സി.ഇ.ഒ കേണൽ സഞ്ജീവ് നായർ (റിട്ട.) ഓഫീസ് ഉദ്ഘാടനം ചെയ്തു. ഗ്രിറ്റ്‌സ്റ്റോൺ ഫൗണ്ടറും സി.ഇ.ഒയുമായ ശിവകുമാർ തെക്കേനടുവത്ത്, സി.ഒ.ഒ പ്രേംജിത്ത് അലമ്പിള്ളി , ടെക്‌നോപാർക്ക് മാർക്കറ്റിംഗ് ആൻഡ് കസ്റ്റമർ റിലേഷൻഷിപ്പ് ഡി.ജി.എം വസന്ത് വരദ തുടങ്ങിയവർ പങ്കെടുത്തു. ടെക്‌നോസിറ്റിയിലെ കബനിയിലാണ് ഓഫീസ്.
ടെക്‌നോപാർക്കിൽ ഓഫീസ് തുറന്നതിലൂടെ ഗ്രിറ്റ്‌സ്റ്റോണിന്റെ പ്രവർത്തനം കൂടുതൽ വിപുലപ്പെടുത്താൻ സാധിക്കുമെന്ന് കേണൽ സഞ്ജീവ് നായർ (റിട്ട.) പറഞ്ഞു.