pathaka-uyarthunnu

കല്ലമ്പലം: കടുവാപള്ളിയിൽ നബി ദിനാചരണ പരിപാടികൾക്ക് തുടക്കമായി.അന്ത്യപ്രവാചകന്റെ 1499-ാമത് ജന്മദിനാഘോഷങ്ങൾക്ക് ട്രസ്റ്റ് പ്രസിഡന്റ് ഇ.ഫസിലുദ്ദീൻ പതാകയുയർത്തി തുടക്കംകുറിച്ചു. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഇത്തവണ വൈദ്യുതാലങ്കാരങ്ങളെല്ലാം ഒഴിവാക്കി വളരെ ലളിതമായ രീതിയിലാണ് നബിദിന ദിനാഘോഷം.

മൗലീദ് പാരായണം,മതപ്രഭാഷണം,വാർഷിക സ്വലാത്ത് മജ്‌ലിസ്,മദ്രസാ വിദ്യാർത്ഥികളുടെ കലാസാഹിത്യ മത്സരങ്ങൾ,നബിദിന സന്ദേശ യാത്ര,അന്നദാനം എന്നിവ മാത്രമായി പരിപാടികൾ ചുരുക്കിയിട്ടുണ്ട്. 8മുതൽ 13 വരെ വൈകിട്ട് 7മുതൽ പണ്ഡിതന്മാരായ വി.എച്ച്.അലിയാർ ഖാസിമി,മുഹമ്മദ് തൗഫീഖ് ബാഖവി (മൂവാറ്റുപുഴ),അൽഹാഫിസ് ഇ.പി അബൂബക്കർ ഖാസിമി (പത്തനാപുരം),പനവൂർ നവാസ് മന്നാനി,കുമ്മനം നിസാമുദ്ദീൻ അസ്ഹരി എന്നിവർ മതപ്രഭാഷണം നടത്തും.

12ന് വാർഷിക സ്വലാത്ത് മജ്‌ലിസിന് ചീഫ് ഇമാം അബൂറബീഅ് സ്വദഖത്തുല്ല മൗലവി നേതൃത്വം നൽകും.നബിദിന ദിവസം നടക്കുന്ന വിപുലമായ അന്നദാനത്തോടെ നബിദിനാഘോഷം സമാപിക്കും.