
ആറ്റിങ്ങൽ: അത്തമെത്തിക്കഴിഞ്ഞു. അത്തം പത്തിന് തിരുവോണമാണ്. മലയാളികളുടെ ദേശീയോത്സവം. ഓണത്തെ വരവേൽക്കാൻ വീട്ടുമുറ്റത്തെന്നും പൂക്കളം നിർബന്ധമാണ്. തുമ്പപ്പൂ കൊണ്ട് വേണം അത്തമിടാൻ. എന്നാൽ തുമ്പപ്പൂ ഇന്ന് കണികാണാനില്ല. പൂക്കടകളിൽ വാങ്ങാനും കിട്ടില്ല. പണ്ട് തൊടികളിലും റോഡുവക്കിലും ഇടവഴികളിലും ഓണമെത്തുന്നതിനു മുമ്പുതന്നെ ധാരാളം തുമ്പച്ചെടികൾ പൂത്ത് നിൽക്കുമായിരുന്നു. ഇന്നെല്ലാം അപ്രത്യക്ഷമായി. ചാണകം മെഴുകിയ തറയിൽ പൂക്കളമൊരുക്കാൻ എല്ലാ ദിവസവും തുമ്പപ്പൂ വേണം. കേരളത്തിൽ തുമ്പ അപ്രത്യക്ഷമായതോടെ അടുത്ത ഓണക്കാലത്തിനി അന്യസംസ്ഥാനത്തു നിന്നും തുമ്പ കിട്ടുമെന്ന് പ്രതീക്ഷിക്കാം.