പാലോട്: നന്ദിയോട് ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ വിനായക ചതുർത്ഥി ആഘോഷം മേൽശാന്തി ചേന്നമന പ്രശാന്തിന്റെ കാർമ്മികത്വത്തിൽ ശനിയാഴ്ച നടക്കുമെന്ന് ശാഖാ പ്രസിഡന്റ് ബി.എസ്.രമേശനും,സെക്രട്ടറി പാലുവള്ളി രാജീവനും അറിയിച്ചു.രാവിലെ 6ന് 108 നാളികേര അഷ്ടദ്രവൃമഹാഗണപതി ഹോമം, വൈകിട്ട് 6.30ന് അലങ്കാര ദീപാരാധന, ഉണ്ണിയപ്പ നിവേദ്യം തുടർന്ന് പ്രസാദ വിതരണം