
വിദൂരവിദ്യാഭ്യാസ വിഭാഗം 2023 ഡിസംബറിൽ നടത്തിയ ഒന്നാം സെമസ്റ്റർ ബി.എ ഇംഗ്ലീഷ് മെയിൻ വിദ്യാർത്ഥികളുടെ മാറ്റിവച്ച പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
ഫെബ്രുവരിയിൽ നടത്തിയ മൂന്നാം സെമസ്റ്റർ എം.എസ്സി ഇൻ കെമിസ്ട്രി വിത്ത് സ്പെഷ്യലൈസേഷൻ ഇൻ ഡ്രഗ് ഡിസൈൻ ആൻഡ് ഡെവലപ്മെന്റ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
ഫെബ്രുവരിയിൽ നടത്തിയ മൂന്നാം സെമസ്റ്റർ എം.എ. സോഷ്യോളജി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
ജൂലായിൽ നടത്തിയ നാലാം സെമസ്റ്റർ എം.എ. പൊളിറ്റിക്കൽ സയൻസ് ഡിസെർട്ടേഷൻ/കോംമ്പ്രിഹെൻസീവ് വൈവ പരീക്ഷ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
ജൂലായിൽ നടത്തിയ നാലാം സെമസ്റ്റർ എം.എസ്സി. ജ്യോഗ്രഫി പരീക്ഷയുടെ പ്രാക്ടിക്കൽ 9 മുതൽ 11 വരെ അതത് കോളേജുകളിൽ നടത്തും.
പോസ്റ്റ് ഡോക്ടറൽ ഫെല്ലോഷിപ്പിന് (റെഗുലർ/ ബ്രിഡ്ജ്) ഒക്ടോബർ 5ന് വൈകിട്ട് അഞ്ചിനകം അപേക്ഷിക്കാം. വെബ്സൈറ്റ്- www.research.keralauniversity.ac.in
വിദൂരവിദ്യാഭ്യാസ വിഭാഗം 2023 ഡിസംബറിൽ നടത്തിയ ഒന്ന്, രണ്ട് സെമസ്റ്റർ ബി.എ. പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിച്ചവർ തിരിച്ചറിയൽ കാർഡും ഹാൾടിക്കറ്റുമായി 6 മുതൽ 13 വരെയുള്ള പ്രവൃത്തി ദിനങ്ങളിൽ ഇ.ജെ.-അഞ്ച് സെക്ഷനിൽ ഹാജരാകണം.
എം.ജി സർവകലാശാല
പി.എച്ച്.ഡി കോഴ്സ് വർക്ക് പരീക്ഷ
സർവകലാശാലയുടെ അംഗീകൃത ഗവേഷണ കേന്ദ്രങ്ങളിലെ റിസർച്ച് സ്കോളർമാരുടെ പി.എച്ച്.ഡി കോഴ്സ് വർക്ക് പരീക്ഷ (2022 അഡ്മിഷൻ ഫുൾടൈം, പാർട്ട് ടൈം, റഗുലർ, 2022നു മുൻപുള്ള അഡ്മിഷൻ സപ്ലിമെന്ററി)24 മുതൽ നടക്കും.
പരീക്ഷാ ഫലം
മൂന്നാം സെമസ്റ്റർ എം.എസ്.സി കെമിസ്ട്രി ഇൻ ഓർഗാനിക് കെമിസ്ട്രി (2021 അഡ്മിഷൻ), എം.എസ്.സി കെമിസ്ട്രി, പോളിമെർ കെമിസ്ട്രി (2021, 2022 അഡ്മിഷനുകൾ) സപ്ലിമെന്ററി പരീക്ഷയുടെ (ഫാക്കൽറ്റി ഒഫ് സയൻസസ് സി.എസ്.എസ് ആഗസ്റ്റ് 2024) ഫലം പ്രസിദ്ധീകരിച്ചു.
നാലാം സെമസ്റ്റർ ബാച്ച്ലർ ഒഫ് ഫിസിക്കൽ എഡ്യൂക്കേഷൻ ആൻഡ് സ്പോർട്സ് (2021 അഡ്മിഷൻ റഗുലർ, 2016 മുതൽ 2020 അഡ്മിഷനുകൾ റീഅപ്പിയറൻസ് ജനുവരി 2024) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
സൗദി അറേബ്യയിലേക്ക് ഒഡെപെക് റിക്രൂട്ട്മെന്റ്
തിരുവനന്തപുരം: സൗദി അറേബ്യയിലെ പ്രമുഖ കമ്പനികളിലുള്ള ടെക്നിഷ്യന്മാരുടെ ഒഴിവുകളിലേക്ക് കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് അപേക്ഷ ക്ഷണിച്ചു. 25നും 35നും ഇടയിലുള്ള പുരുഷന്മാർക്ക് അപേക്ഷിക്കാം. എം.ഇ.പി സൂപ്പർവൈസർ (ഒഴിവുകൾ: 2), ഇലക്ട്രിക് ആൻഡ് ഗ്യാസ് വെൽഡർ (ഒഴിവ്: 1), ഇ.എൽ.വി ടെക്നിഷ്യൻ (3), എം.വി ടെക്നിഷ്യൻ (1), ജനറേറ്റർ ടെക്നിഷ്യൻ (3), എം.ഇ.പി ടെക്നിഷ്യൻ (2), എച്ച്.വി.എ.സി ടെക്നിഷ്യൻ (1), ഇലക്ട്രിഷ്യൻ (2), ഡോക് ലെവൽ ടെക്നിഷ്യൻ- എച്ച്.വി.എ.സി (1) കോൾഡ് സ്റ്റോർ ടെക്നിഷ്യൻ (3) എന്നി തസ്തികകളിലേക്ക് ഐ.ടി.ഐ /ഡിപ്ലോമ/ എൻജിനിയറിംഗ് യോഗ്യതയുള്ളവർക്കും ഹാൻഡിമാൻ (2 ഒഴിവ്, യോഗ്യത: എസ്.എസ്.എൽ.സി), ഓവർഹെഡ് ക്രെയിൻ ടെക്നിഷ്യൻ (1, എസ്.എസ്.എൽ.സി, ടി.യു.വി സർട്ടിഫിക്കറ്റ്) എന്നി തസ്തികകളിലുമാണ് ഒഴിവുള്ളത്. താത്പര്യമുള്ളവർ ബയോഡേറ്റ, തൊഴിൽ പരിചയം, പാസ്പോർട്ട് എന്നിവയുടെ ഡിജിറ്റൽ കോപ്പികൾ സഹിതം സെപ്തംബർ 10ന് മുമ്പ് recruit@odepc.in എന്ന ഇ-മെയിലേക്ക് അയയ്ക്കണം. കരാർ 2 വർഷം. പ്രൊബേഷൻ 3 മാസം. താമസസൗകര്യം, ടിക്കറ്റ്, വിസ എന്നിവ സൗജന്യമാണ്. തൊഴിൽ പരിചയം, ശമ്പളം തുടങ്ങിയ കൂടുതൽ വിവരങ്ങൾക്ക് www.odepc.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ഫോൺ : 0471-2329440/41/42 /45 / 773649657