നെടുമങ്ങാട്: പൊലീസിലെ ക്രിമിനൽ വത്കരണം തടയുന്നതിൽ പരാജയപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കണമെന്നാവശ്യപ്പെട്ടു നെടുമങ്ങാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി.കോൺഗ്രസ് നെടുമങ്ങാട് മണ്ഡലം പ്രസിഡന്റ് മഹേഷ് ചന്ദ്രന്റെ അദ്ധ്യക്ഷതയിൽ ഡി.സി.സി ജനറൽ സെക്രട്ടറി നെട്ടിറച്ചിറ ജയൻ ഉദ്ഘാടനം ചെയ്തു.ടി.അർജുനൻ. സൈതാലി കായ്പ്പാടി. നെട്ടയിൽ ഷിനു,ഫാത്തിമ,എസ്.എ. റഹീം, സജ്ജാദ് മന്നൂർക്കോണം, സുരേന്ദ്രൻ ഉളിയൂർ, സൈഫുദ്ദീൻ, സുധീർ വാളിക്കോട്, മഞ്ച ഗീത, നിഷാ ജയൻ, താഹിർ തുടങ്ങിയവർ സംസാരിച്ചു.