
ആലപ്പുഴ: ആലപ്പുഴ കേന്ദ്രമായി പ്രവർത്തിക്കുന്ന ശ്രീരുദ്ര ആയുർവേദ മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെന്റർ തിരുവനന്തപുരം യൂണിറ്റ് ശ്രീകാര്യം കല്ലമ്പള്ളി ജംഗ്ഷനിൽ ഇളംകുളം മഹാദേവ ടെമ്പിൾ ലൈനിൽ പ്രവർത്തനമാരംഭിച്ചു.പൂയം തിരുനാൾ പാർവതിബായി ഭദ്രദീപ പ്രകാശനം നിർവഹിച്ചു.മന്ത്രി കെ.എൻ.ബാലഗോപാൽ ഉദ്ഘാടനം ചെയ്തു. കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ ഫാർമസി ഉദ്ഘാടനവും ആദ്യ വില്പനയും നിർവഹിച്ചു.
ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഒഫ് ഇന്ത്യ സംസ്ഥാന പ്രസിഡന്റ് ഡോ.സി.ഡി.ലീന, ഹരികൃഷ്ണൻ നമ്പൂതിരി, തോമസ് ജേക്കബ് എന്നിവർ സംസാരിച്ചു. ശ്രീരുദ്ര ചെയർമാൻ ഡോ.കെ.എസ്.വിഷ്ണു നമ്പൂതിരി സ്വാഗതവും മാനേജിംഗ് ഡയറക്ടർ ഡോ.മായാലക്ഷ്മി നന്ദിയും പറഞ്ഞു. സ്പൈൻ ആൻഡ് ജോയിന്റ് ക്ലിനിക്, സ്പോർട്സ് മെഡിസിൻ, കോസ്മറ്റോളജി, ഏനോറെക്ടാൽ ക്ലിനിക്, സ്ത്രീരോഗ ക്ലിനിക് എന്നിങ്ങനെ വിവിധ വിഭാഗങ്ങളുടെ സേവനം ശ്രീരുദ്രയിൽ ലഭിക്കും.ഒ.പി സമയം : രാവിലെ 9 മുതൽ രാത്രി 8 വരെ.ഫോൺ: 8089448218, 8848999404.