തിരുവനന്തപുരം: വിവിധ രാജ്യങ്ങളിലുള്ള കലാകാരന്മാർ അംഗങ്ങളായ ഇന്റൽ കാരിക്കേച്ചർ സ്പിരിറ്റ് എന്ന സംഘടന നടത്തുന്ന ഇന്റൽ ഇന്റർനാഷണൽ (ഇന്ത്യ)കാരിക്കേച്ചർ മത്സരത്തിൽ കേരളകൗമുദി ആർട്ടിസ്റ്റ് സ്വാതി ജയകുമാറിന് തുടർച്ചയായി രണ്ടാംവട്ടവും വിജയം. ഫേസ്ബുക്ക് കൂട്ടായ്മ വഴി ആഴ്ചതോറും നടത്തുന്ന മത്സരത്തിൽ മത്സരാർത്ഥികൾ തന്നെയാണ് വോട്ടിലൂടെ വിജയിയെ തിരഞ്ഞെടുക്കുന്നത്. സുനിതവില്യംസിന്റെ കാരിക്കേച്ചർ വരച്ചതിനാണ് ഇക്കുറി ഒന്നാംസ്ഥാനം. കബീർ ബേദിയുടെയും ധർമ്മേന്ദ്രയുടെയും കാരിക്കേച്ചറിനാണ് കഴിഞ്ഞവട്ടം വിജയിച്ചത്. ടെന്നീസ് കളിക്കാരൻ കാർലോസ് അൾക്കറിസിന്റെ കാരിക്കേച്ചറിന് രണ്ടാം സ്ഥാനവും ലഭിച്ചിരുന്നു. അമ്പലമുക്ക് 'സമന്വയത്തിലാണ്' താമസം. ഭാര്യ: ഹരിതചന്ദ്രൻ(ടോഡി ബോർഡ്). മകൻ: അനർഘ് സാന്ത്വൻ.