കാട്ടാക്കട: കുളത്തുമ്മൽ ഗവ.ഹയർസെക്കൻഡറി സ്കൂളിൽ ദീർഘകാലം അദ്ധ്യാപകരായി ജോലിനോക്കി വിരമിച്ചവരേയും സ്കൂളിന്റെ പുരോഗതിക്ക് സംഭാവന നൽകിയ മുൻ പി.ടി.എ പ്രസിഡന്റുമാരേയും അദ്ധ്യാപക ദിനത്തോടനുബന്ധിച്ച് 7ന് രാവിലെ 9.30ന് ആദരിക്കും. വിദ്യാലയ സംരക്ഷണ സമിതി രൂപീകരിക്കും. യോഗത്തിൽ എം.എൽ.എമാരായ ഐ.ബി.സതീഷ്, ജി.സ്റ്റീഫൻ, പങ്കജകസ്തൂരി എം.ഡി ഡോ.ജെ.ഹരീന്ദ്രൻനായർ, കാട്ടാക്കട ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.അനിൽകുമാർ, ജില്ലാ-ബ്ലോക്ക്-ഗ്രാമ പഞ്ചായത്തംഗങ്ങൾ,സാമൂഹ്യ-രാഷ്ട്രീയ-വ്യാപാര മേഖലകളിലെ പ്രമുഖർ എന്നിവർ

പങ്കെടുക്കും.