1

വിഴിഞ്ഞം: തീര നിരീക്ഷണ കപ്പൽ ഐ.എൻ.എസ് കാബ്ര വിഴിഞ്ഞത്ത് എത്തി. ഇന്നലെ രാവിലെയാണ് പഴയ വാർഫിൽ അടുത്തത്. ലഫ്. കമാൻഡർ സിദ്ധാന്ത് വാങ്കഡെയാണ് ക്യാപ്റ്റൻ. 51 നാവികരാണ് കപ്പലിലുള്ളത്. കാബ്ര കൊച്ചി നാവിക ആസ്‌ഥാനത്തു നിന്നാണെത്തിയത്. കപ്പലിന് 50 മീറ്റർ നീളവും 7.5 മീറ്റർ വീതിയുമുണ്ട്. വിഴിഞ്ഞം രാജ്യാന്തര തുറമുഖത്ത് നടക്കുന്ന ട്രയൽ റണ്ണിന് എത്തിയെന്നാണ് അധികൃതർ പറയുന്നത്. ഇന്ന് രാവിലെ 7 ന് കൊച്ചിയിലേക്ക് മടങ്ങും.