തിരുവനന്തപുരം: പേട്ട താഴശ്ശേരി ശ്രീ വിരാഡ് വിശ്വബ്രഹ്മ ക്ഷേത്രത്തിലെ ഋഷി പഞ്ചമി മഹോത്സവം ഇന്ന് ആരംഭിക്കും. 8ന് സമാപിക്കും.ഇന്ന് രാവിലെ 6.30ന് ഗണപതിഹോമം,10.45ന് ദീപാരാധന,ഉച്ചയ്ക്ക് അന്നദാനം,വൈകിട്ട് 6.20ന് ദേവിക്ക് കുങ്കുമാഭിഷേകം,7.40ന് പുഷ്പാഭിഷേകം,8.05ന് ലഘുഭക്ഷണം,ദീപാരാധന,വൈകിട്ട് 5.30ന് നടക്കുന്ന സാംസ്കാരിക സമ്മേളനത്തിന്റെ ഉദ്ഘാടനം മന്ത്രി എ.കെ.ശശീന്ദ്രൻ നിർവഹിക്കും.ക്ഷേത്രം പ്രസിഡന്റ് സി.ജയചന്ദ്രൻ അദ്ധ്യക്ഷത വഹിക്കും.സെക്രട്ടറി സുകു പാൽക്കുളങ്ങര,വി.കെ.പ്രശാന്ത് എം.എൽ.എ,എം.ലിജു (കെ.പി.സി.സി ജനറൽ സെക്രട്ടറി),കൗൺസിലർമാരായ എം.ശാന്ത,ഡി.ജി.കുമാരൻ തുടങ്ങിയവർ പങ്കെടുക്കും.7ന് രാവിലെ 6.30ന് ഗണപതിഹോമം,7.30ന് നവഗ്രഹപൂജ,ഉച്ചയ്ക്ക് അന്നദാനം.8ന് രാവിലെ 9 മുതൽ പൊങ്കാല,വൈകിട്ട് 6.50ന് വാസ്തുബലി, 8ന് പുഷ്പാഭിഷേകം,9ന് മംഗള ഗുരുസി,അന്നേദിവസം ഡാൻസ്,മ്യൂസിക്,കഥാപ്രസംഗം എന്നിവയും നടക്കും.