police

ട്രെയിനിംഗ് ഐ.ജിയായി നിയമനം

തിരുവനന്തപുരം: വ്യാജ പുരാവസ്തുക്കേസിൽ അറസ്റ്റിലായി 360ദിവസമായി സസ്പെൻഷനിലായിരുന്ന ഐ.ജി ഗുഗുലോത്ത് ലക്ഷ്മണിന്റെ സസ്പെൻഷൻ പിൻവലിച്ച് സർവീസിൽ തിരിച്ചെടുത്തു. സേനയെ പരിശീലിപ്പിക്കുന്ന ട്രെയിനിംഗ് ഐ.ജിയായി നിയമിച്ചു.

ചീഫ് സെക്രട്ടറി, തദ്ദേശ, ആഭ്യന്തര, പൊതുഭരണം അഡി.ചീഫ് സെക്രട്ടറിമാരുടെ സമിതിയുടെ ശുപാർശ പ്രകാരമാണിത്. പുരാവസ്തു തട്ടിപ്പ് കേസിലെ അന്വേഷണം പൂർത്തിയായെന്നും വിചാരണ തുടങ്ങിയെന്നും വിലയിരുത്തിയാണ് നടപടി. മോൻസൺ മാവുങ്കലിന്റെ ഇടപാടുകളിൽ നേരിട്ട് പങ്കാളിയായ ലക്ഷ്മൺ നാലാം പ്രതിയാണ്. 2021 നവംബറിൽ സസ്പെൻഡ് ചെയ്ത ലക്ഷ്മണിനെ 2023 ഫെബ്രുവരിയിൽ തിരിച്ചെടുത്ത് പരിശീലന വിഭാഗം ഐ.ജിയാക്കി. അറസ്റ്റിലായതിനെത്തുടർന്ന് 2023 സെപ്തംബറിൽ വീണ്ടും സസ്പെൻഷനിലായി. 1997 ബാച്ച് ഐ.പി.എസ് ഉദ്യോഗസ്ഥനാണ്. തെലങ്കാന സ്വദേശിയാണ്.