
നെയ്യാറ്റിൻകര : പെരുങ്കടവിള മാരായമുട്ടത്തെ നിർദ്ധന കുടുംബത്തിന് സൗജന്യ ഭവന നിർമ്മാണ പദ്ധതി പ്രകാരം ഭാരതീയം ട്രസ്റ്റ് നിർമ്മിച്ചു നൽകിയ വീടിന്റെ ഗൃഹപ്രവേശം നടന്നു.ട്രസ്റ്റ് ചെയർമാൻ കരമന ജയൻ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു.വീടിന്റെ താക്കോൽദാനം വ്യാഴാഴ്ച്ച കവടിയാർ കൊട്ടാരത്തിൽ അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിബായി നിർവഹിച്ചിരുന്നു.ട്രസ്റ്റ് ജനറൽ സെക്രട്ടറി ബിജു പുന്നൂസ്, ബി.ജെ.പി നേതാക്കളായ മഞ്ചവിളാകം കാർത്തികേയൻ,ബിജു.ബി.നായർ,മഞ്ചവിളാകം പ്രദീപ്,മണവാരി രതീഷ് തുടങ്ങി രാഷ്ട്രീയ സാമൂഹികരംഗത്തെ നിരവധിപേർ ചടങ്ങിന് സാക്ഷിയായി.