
വർക്കൗട്ട് വീഡിയോയുമായി ആർഷ ചാന്ദിനി ബൈജു. ആർഷ പങ്കുവച്ച വീഡിയോ ഏറ്റെടുത്ത് ആരാധകർ. നാടൻ കഥാപാത്രങ്ങളുമായി എത്തി പ്രേക്ഷകരുടെ ഇഷ്ടം നേടിയ താരമാണ് ആർഷ. 2019ൽ പതിനെട്ടാംപടി എന്ന ചിത്രത്തിലൂടെയാണ് ആർഷ അഭിനയരംഗത്ത് എത്തുന്നത്. 2021ൽ കരിക്ക് ഫ്ളിക്കിന്റെ ആവറേജ് അമ്പിളിയിൽ പ്രധാന വേഷം ചെയ്തു. വിനീത് ശ്രീനിവാസൻ നായകനായെത്തിയ മുകുന്ദനുണ്ണി അസോസിയേറ്റ്സിൽ മീനാക്ഷി എന്ന കഥാപാത്രമായി എത്തി ആർഷ ഗംഭീരമാക്കി. മധുരമനോഹര മോഹം, രാമചന്ദ്ര ബോസ് ആൻഡ് കോ എന്നിവയാണ് മറ്റു ചിത്രങ്ങൾ.
ഷെയ്ൻ നിഗം നായകനായി എത്തുന്ന ഖുർബാനി ആണ് ആർഷ നായികയായി റിലീസിന് ഒരുങ്ങുന്ന ചിത്രം. മോഹൻലാലും ശോഭനയും പ്രധാന വേഷത്തിൽ എത്തുന്ന തരുൺമൂർത്തി സംവിധാനം ചെയ്യുന്ന പേരിടാത്ത ചിത്രത്തിൽ ആർഷ അഭിനയിക്കുന്നുണ്ട്. ആർഷയുടെ കരിയറിൽ ആദ്യമായാണ് മോഹൻലാൽ ചിത്രം.