നെടുമങ്ങാട്: അഡ്വ.ബി.സി.വിജയരാജൻ നായരുടെ സ്മരണാർത്ഥം ഏർപ്പെടുത്തിയ 16-ാമത് ബി.സി.വി കവിതാ പുരസ്കാരത്തിന് കൃതികൾ ക്ഷണിച്ചു.സ്ത്രീ എഴുത്തുകാരുടെ പുസ്തകങ്ങളാണ് ഈ വർഷം പരിഗണിക്കുന്നത്.15,000 രൂപയും പ്രശസ്തി പത്രവുമാണ് പുരസ്‌കാരം.2020നുശേഷം ആദ്യപതിപ്പായി പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ കോപ്പി ഒക്ടോബർ 18ന് മുൻപ് അയക്കണം.വിലാസം: പി.എസ്.ഉണ്ണികൃഷ്ണൻ,ബി.സി.വി സ്കൂൾ,പഴകുറ്റി,നെടുമങ്ങാട്. പിൻ:695541.ഫോൺ: 8921861966, 9895337146.