നെടുമങ്ങാട്: നെടുമങ്ങാട് താലൂക്ക് ഗവൺമെന്റ് സർവന്റ്സ് സഹകരണ സംഘത്തിന്റെ നേതൃത്വത്തിൽ 9 മുതൽ 13 വരെ റവന്യു ടവറിൽ ഓണച്ചന്ത സംഘടിപ്പിക്കും.ഇന്ന് ഉച്ചയ്ക്ക് 2ന് നഗരസഭ ചെയർപേഴ്‌സൺ സി.എസ്.ശ്രീജ ഉദ്‌ഘാടനം ചെയ്യും.സബ്‌സിഡി ഇനത്തിൽപ്പെട്ട ജയ അരി,മട്ട അരി,കുത്തരി, പച്ചരി,പഞ്ചസാര,തുവരപ്പരിപ്പ്,ഉഴുന്ന്,മുളക്,മല്ലി,കടല,വെളിച്ചെണ്ണ,ചെറുപയർ,വൻപയർ എന്നിവ ഓണച്ചന്തയിൽ ലഭിക്കുമെന്ന് പ്രസിഡന്റ് എം.എൻ.ഷാഫിയും സെക്രട്ടറി ബിനു.ജി.എസും അറിയിച്ചു.ഫോൺ: 0472 2813422.