ss

നടിയും എം.പി.യുമായ കങ്കണ റണൗട്ട് സംവിധാനം ചെയ്ത് മുഖ്യ വേഷത്തിൽ എത്തുന്ന എമർജൻസി എന്ന ചിത്രത്തിന്റെ റിലീസ് മാറ്റി. സെൻസർ സർട്ടിഫിക്കറ്റ് ലഭിക്കുന്നതുമായി ബന്ധപ്പെട്ടുയർന്ന പ്രശ്നങ്ങളാണ് ഇതിനു കാരണം. പ്രദർശനാനുമതി ഉടൻ ലഭിക്കുമെന്നും പുതിയ റിലീസ് തീയതി വഴിയെ അറിയിക്കുമെന്നും കങ്കണ എക്സിലൂടെ അറിയിച്ചു. ചിത്രത്തിന്റെ റിലീസിനും സെൻസർ സർട്ടിഫിക്കറ്റിനും വേണ്ടി നിർമ്മാതാക്കൾ ബോംബെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ അവിടെ നിന്നും തിരിച്ചടിയാണ് എമർജൻസിക്ക് ലഭിച്ചത്. റിലീസ് മാറ്റി വയ്ക്കുന്ന കാര്യം ഏറെ ഹൃദയഭാരത്തോടെയാണ് അറിയിക്കുന്നതെന്ന് കങ്കണ പറഞ്ഞു. സി സ്റ്റുഡിയോസും മണികർണിക ഫിലിംസും ചേർന്നാണ് നിർമ്മാണം. അനുപം ഖേർ,​ മഹിമ ചൗധരി,​ മിലിന്ദ് സോമൻ,​ മലയാളി താരം വിശാഖ് നായർ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.