
രവിതേജയെ നായകനാക്കി ഹരീഷ് ശങ്കർ രചനയും സംവിധാനവും നിർവഹിച്ച മിസ്റ്റർ ബച്ചൻ ബോക്സ് ഓഫീസിൽ പൊലിഞ്ഞു . 70 കോടി മുടക്കി നിർമ്മിച്ച ചിത്രത്തിന് ഇതുവരെ ലഭിച്ചത് 10 കോടി മാത്രം. ചിത്രം വൻ പരാജയമായതോടെ പ്രതിഫലമായി ലഭിച്ച തുകയിൽ നിന്ന് രവിതേജ 4 കോടി രൂപ മടക്കി നൽകിയെന്ന് റിപ്പോർട്ട്. സംവിധായകൻ ഹരീഷ് ശങ്കർ 2 കോടി മടക്കി നൽകിയിരുന്നു. ഈ വർഷം തെലുങ്കിലെ വൻ പരാജയങ്ങളിൽ ഒന്നാണ് മിസ്റ്റർ ബച്ചൻ എന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തൽ.
അജയ് ദേവ്ഗണിനെ നായകനാക്കി 2018ൽ റിലീസ് ചെയ്ത റെയ്ഡ് എന്ന ചിത്രത്തിന്റെ തെലുങ്ക് റീമേക്കാണ് മിസ്റ്റർ ബച്ചൻ. റെയ്ഡിനു ലഭിച്ച പ്രേക്ഷക പ്രീതിയാണ് റീമേക്ക് ചെയ്യാൻഅണിയറ പ്രവർത്തകരെ പ്രേരിപ്പിച്ചത്. പീപ്പിൾ മീഡിയ ഫാക്ടറിയുമായി മിസ്റ്റർ ബച്ചനടക്കം നാലു സിനിമകൾക്കാണ് രവിതേജ കരാർ ഒപ്പിട്ടിരുന്നത്. ധമാക്ക, ഈഗിൾ, മിസ്റ്റർ ബച്ചൻ എന്നിവയാണ് റിലീസ് ചെയ്തത്.
56 വയസ്സുള്ള രവിതേജ 25 വയസ്സുള്ള ഭാഗ്യശ്രീ എന്ന നായികയോടൊപ്പം അതിരുകടന്ന രീതിയിൽ ഗാനരംഗത്ത് പ്രത്യക്ഷപ്പെട്ടത് വിമർശനം നേരിട്ടിരുന്നു. അതീവ ഗ്ലാമറസായായി നായികയെ ചിത്രത്തിൽ അവതരിപ്പിച്ചതെന്നും ആരോപണമുയർന്നു.