
തിരുവനന്തപുരം: തൃശൂർ പൂരം കലങ്ങിയതിന്റെ ഗുണഭോക്താവ് കേന്ദ്രമന്ത്രി സുരേഷ് ഗോപിയും സംസ്ഥാന ബി.ജെ.പിയുമെന്ന് കോൺഗ്രസ് പ്രവർത്തകസമിതിയംഗം രമേശ് ചെന്നിത്തല. തൃശൂരിൽ ആർ.എസ്.എസ് നേതാവുമായി കൂടിക്കാഴ്ച നടത്തിയത് പിണറായി വിജയന്റെ നിർദേശപ്രകാരമാണോയെന്ന് എ.ഡി.ജി.പി വ്യക്തമാക്കണം. പിണറായിയുടെ സാമ്പത്തിക ഇടപാടുകൾ അടക്കമുള്ള രഹസ്യങ്ങൾ അജിത്കുമാറിനറിയാവുന്നത് കൊണ്ടാണ് അദ്ദേഹം ഇപ്പോഴും ക്രമസമാധാന ചുമതലയിൽ തുടരുന്നത്. അജിത്കുമാറിനെതിരെ സി.ബി.ഐ അന്വേഷണം വേണം.