ss

മലയാളത്തിലും തമിഴിലും ഏതാനും ചിത്രങ്ങളിൽ ശ്രദ്ധേയ വേഷങ്ങൾ ചെയ്ത മല്ലികയുടെ കുടുംബ ചിത്രം കണ്ട് അത്ഭുതപ്പെടുകയാണ് ആരാധകർ. ഭർത്താവും നിർമ്മാതാവുമായ ജഗദീഷ് ചന്ദ്രനും രണ്ടു മക്കൾക്കും ഒപ്പമുള്ളതാണ് ചിത്രം. ജയറാം നായകനായി ഷാജി കൈലാസ് സംവിധാനം ചെയ്ത ജിഞ്ചർ ഉൾപ്പെടെ നിരവധി ചിത്രങ്ങളുടെ നിർമ്മാതാവാണ് ജഗദീഷ് ചന്ദ്രൻ. ജിഞ്ചറിൽ പ്രധാന വേഷത്തിൽ മല്ലിക അഭിനയിച്ചിരുന്നു. റീജ ജോൺസൺ എന്നാണ് മല്ലികയുടെ യഥാർത്ഥ പേര്.

അടൂർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്ത നിഴൽകൂത്ത് സിനിമയിലൂടെയാണ് മല്ലിക അഭിനയരംഗത്ത് എത്തുന്നത്. ചേരൻ സംവിധാനം ചെയ്ത ആട്ടോഗ്രാഫ് സിനിമയിൽ കമല എന്ന കഥാപാത്രം കരിയറിൽ വഴിത്തിരിവായി. തിരുപ്പാച്ചിയിൽ വിജയ് യോടൊപ്പം . തമിഴിൽ നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. മലയാളത്തിൽ സ്നേഹവീട്, ഒഴിമുറി, ഇന്ത്യൻ റുപ്പി, പുതിയ തീരങ്ങൾ എന്നിവയാണ് ശ്രദ്ധേയ ചിത്രങ്ങൾ.

കഥവീട് എന്ന ചിത്രത്തിലാണ് മലയാളത്തിൽ ഒടുവിൽ അഭിനയിച്ചത്. വിവാഹ ജീവിതത്തിലേക്ക് കടന്നതിനെ തുടർന്ന് കരിയർ ഉപേക്ഷിക്കുകയായിരുന്നു. ഭാവനയെ നായികയാക്കി സംവിധാനത്തിലേക്ക് കടക്കാൻ മല്ലിക തീരുമാനിച്ചിരുന്നു. എന്നാൽ പിന്നീട് ആ സിനിമയുടെ കൂടുതൽ വിവരങ്ങളൊന്നും പുറത്തു വന്നില്ല. ഭാവനയും മല്ലികയും ഒഴിമുറി സിനിമയിൽ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്.