നെയ്യാറ്റിൻകര: നൂറുൽ ഇസ്ലാം സെന്റർ ഫോർ ഹെയർ എഡ്യൂക്കേഷൻ നടത്തിയ ടാലന്റ് സെർച്ച് പരീക്ഷയിൽ ഡോ.ജി.ആർ.പബ്ലിക് സ്കൂളിലെ അബി ബിനു ഒന്നാം സ്ഥാനം കരസ്ഥമാക്കി.നൂറുൽ ഇസ്ലാം സെന്റർ ഫോർ ഹയർ എഡ്യൂക്കേഷനെ പ്രതിനിധീകരിച്ച് യു.കെ,എ.ഐ കോൺക്ലേവിൽ പങ്കെടുക്കുന്നതിനും യു.കെ പാർലമെന്റ് സന്ദർശിക്കുന്നതിനുള്ള പൂർണ സ്കോളർഷിപ്പിനാണ് അബി ബിനു അർഹനായത്.സ്കൂളിന്റെ അഭിമാനമായ അബി ബിനുവിനെ ജി.ആർ കുടുംബം അഭിനന്ദിച്ചു.