തിരുവനന്തപുരം : സംസ്ഥാന വനിതാ കമ്മിഷൻ സംഘടിപ്പിക്കുന്ന ജില്ലാതല അദാലത്തിന്റെ ആദ്യദിനം 40 കേസുകൾ പരിഹരിച്ചു.ആകെ പരിഗണനയ്ക്ക് വന്ന 200 കേസുകളിൽ ഒൻപതെണ്ണത്തിൽ റിപ്പോർട്ട് തേടി.മൂന്ന് കേസുകൾ കൗൺസിലിംഗിന് അയച്ചു.148 കേസുകൾ അടുത്ത അദാലത്തിലേക്ക് മാറ്റിവച്ചു.തിരുവനന്തപുരം നഗരത്തിൽനിന്നുള്ള പരാതികളാണ് ഇന്നലെ പരിഗണിച്ചത്.നഗരത്തിന് പുറത്തുനിന്നുള്ളവരുടെ പരാതികൾ ഇന്ന് പരിഗണിക്കും.ജവഹർ ബാലഭവനിൽ നടന്ന ആദ്യദിന അദാലത്തിന് വനിതാ കമ്മിഷൻ അദ്ധ്യക്ഷ പി.സതീദേവി,അംഗങ്ങളായ ഇന്ദിരാ രവീന്ദ്രൻ,വി.ആർ. മഹിളാമണി,കുഞ്ഞായിഷ എന്നിവർ നേതൃത്വം നൽകി.വനിതാ കമ്മിഷൻ ഡയറക്ടർ ഷാജി സുഗുണൻ,സി.ഐ ജോസ് കുര്യൻ,എസ്.ഐ മിനുമോൾ,അഭിഭാഷകരായ കാവ്യപ്രകാശ്,രജിതാ റാണി,സൗമ്യ,അശ്വതി,കൗൺസിലർ സോണിയ എന്നിവരും അദാലത്തിൽ പരാതികൾ കേട്ടു.