തിരുവനന്തപുരം: തൊടുപുഴ നഗരസഭ, സേനാപതി ബാങ്ക് എന്നിവിടങ്ങളിലെ തിരഞ്ഞെടുപ്പുകളിലുണ്ടായ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി യു.ഡി.എഫ് മൂന്നംഗ സമിതിയെ നിയോഗിച്ചെന്ന് കൺവീനർ എം.എം. ഹസൻ അറിയിച്ചു. കോൺഗ്രസ് നേതാവ് ജോസഫ് വാഴയ്ക്കൻ, കേരള കോൺഗ്രസ് നേതാവ് മോൻസ് ജോസഫ് എം.എൽ.എ, മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറി മുഹമ്മദ് ഷാ എന്നിവരാണ് അംഗങ്ങൾ.