vld-1

വെള്ളറട: കുറ്റിയായണിക്കാട് ശ്രീ ഭദ്രകാളി ദേവീക്ഷേത്ര കമ്മിറ്റിയും ആര്യങ്കോട് കൃഷി ഭവനും ആര്യങ്കോട് ഗ്രാമപഞ്ചായത്തും തൊഴിലുറപ്പ് തൊഴിലാളികളുടെ സഹകരണത്തോടെ ക്ഷേത്ര വസ്തുവിൽ നടപ്പിലാക്കിയ പുഷ്പ,പച്ചക്കറി കൃഷിയുടെയും വിളവെടുപ്പ് ആര്യങ്കോട് കൃഷി ഓഫീസർ ആശ നായർ ഉദ്ഘാടനം ചെയ്തു.ഗ്രാമപഞ്ചായത്ത് അംഗം സിന്ധു,പഞ്ചായത്ത് സെക്രട്ടറി സുകന്യദേവി,ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് എസ്.ഗിരീഷ് കുമാർ,സെക്രട്ടറി ബിനു കൃഷ്ണ തുടങ്ങിയവർ പങ്കെടുത്തു.