ചേരപ്പള്ളി : സി.പി.എം ഉഴമലയ്ക്കൽ ലോക്കൽ കമ്മിറ്റിയുടെ കീഴിലുള്ള തോളൂർ ബ്രാഞ്ച് സമ്മേളനം 8ന് (ഞായറാഴ്ച)​ രാവിലെ 10ന് മോശ നഗറിൽ (അഡ്വ. എം.എ കാസിമിന്റെ വസതി)​ വച്ച് നടക്കും.വിതുര ഏര്യാ സെക്രട്ടറി അഡ്വ. എൻ. ഷൗക്കത്തലി ഉദ്ഘാടനം ചെയ്യും. സംഘടനാ റിപ്പോർട്ട് ഉഴമലയ്ക്കൽ ലോക്കൽ കമ്മിറ്റി സെക്രട്ടറി എസ്. മനോഹരൻ,​ ഏര്യാ കമ്മിറ്റിയംഗം ഇ. ജയരാജ്,​ ബ്രാഞ്ച് സെക്രട്ടറി അഡ്വ. എം.എ. കാസിം ലോക്കൽ കമ്മിറ്റി നേതാക്കൾ എന്നിവർ പങ്കെടുക്കും.