
വർക്കല: ശിവഗിരി ശ്രീനാരായണ കോളേജിലെ സുവോളജി വിഭാഗവും ഐ.ക്യു. എ.സിയും സംയുക്തമായി ഏകദിന ശില്പശാല സംഘടിപ്പിച്ചു.മുംബൈ ടി.ഐ.എഫ്.ആർ, ഹോമിഭാഭ റിസർച്ച് സെന്റർ ഫോർ സയൻസ് വിസിറ്റിംഗ് സയന്റിസ്റ്റും സി.യു.ബി.ഇ കിഷോർ ഭാരതി ഫെലോയുമായ ഡോ.എം.സി. അരുണൻ ശില്പശാല നയിച്ചു.പ്രിൻസിപ്പൽ ഡോ.വിനോദ് സി. സുഗതൻ അദ്ധ്യക്ഷത വഹിച്ചു.എസ്.എൻ. ട്രസ്റ്റ് എക്സിക്യൂട്ടീവ് അംഗം അജി.എസ്.ആർ.എം, ബോട്ടണി വിഭാഗം മേധാവി ഡോ. ശേഖരൻ, ഐ.ക്യു.എ. സി കോ ഓർഡിനേറ്റർ ഡോ.എസ്.സി.ശ്രീരഞ്ജിനി, സി.യു.ബി. ഇ കൊളാബറേറ്റർമാരായ ബി.പൃഥ്വിരാജ്, തീർത്ഥ, സാറ, ഫിഷറീസ് മുൻ അസിസ്റ്റന്റ് ഡയറക്ടർ ഡോ. ഐ.ബി. ജയിൻ എന്നിവർ സംസാരിച്ചു. ശിവഗിരി എസ്.എൻ. കോളേജിലെ വിദ്യാർത്ഥികളും ശിവഗിരി ശ്രീനാരായണ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിഭാഗം വിദ്യാർത്ഥികളും പങ്കെടുത്തു.സുവോളജി വിഭാഗം മേധാവിയും അസോസിയേറ്റ് പ്രൊഫസറുമായ ഡോ.ജി.എസ്. ബബിത സ്വാഗതവും സുവോളജി വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ.എസ്. സ്വപ്ന നന്ദിയും പറഞ്ഞു.