vld-1

വെള്ളറട: കാരക്കോണം യുവജന സമാജത്തിന്റെ 69-ാമത് വാർഷികത്തിനും ഓണാഘോഷത്തിനും റിട്ട.അദ്ധ്യാപകൻ രാമചന്ദ്രൻ പതാക ഉയർത്തിയതോടെ തുടക്കമായി.ബിജു,പ്രസന്നൻ,വിനോദ്,കാരക്കോണം ഗോപൻ,സുരേഷ്, അജേന്ദ്രൻ,ഉദയൻ സജി വർണ്ണ,ബാലകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.7ന് വൈകിട്ട് 6 മുതൽ ചെസ് ടൂർണമെന്റ്,8ന് വൈകിട്ട് 6 മുതൽ ഷട്ടിൽ ടൂർണമെന്റ്,9ന് ഏജ്ഡ് ഹോം സന്ദർശനം,10ന് രാവിലെ 9 മുതൽ ഓട്ട മത്സരം,11ന് വൈകിട്ട് 6ന് പഞ്ച ഗുസ്തി മത്സരം,രാത്രി 9ന് വടം വലി മത്സരം,14ന് രാവിലെ 9 മുതൽ കലാമത്സരങ്ങൾ,വൈകിട്ട് 6ന് കരോക്കെ ഗാനമേള.15ന് രാവിലെ 8 മുതൽ അത്തപൂക്കള മത്സരം,വൈകിട്ട് 6ന് സാംസ്കാരിക സമ്മേളനം,സി.കെ.ഹരീന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും.രാത്രി 9ന് ഗാനമേള.