ചേരപ്പള്ളി: പറണ്ടോട് മൂന്നാംകല്ല് ബ്രദേഴ്സിന്റെ ആഭിമുഖ്യത്തിൽ 15,​16 തീയതികളിൽ ഓണാഘോഷവും നബിദിനാഘോഷവും നടത്തുമെന്ന് പ്രസിഡന്റ് പി.ടി.പ്രശാന്തും,​സെക്രട്ടറി ബി.അൽഅസീമും അറിയിച്ചു. ആഘോഷത്തിനായി കിട്ടുന്ന സംഭാവനകൾ വയനാട്ടിലെ സഹോദരങ്ങൾക്കായി ദുരിതാശ്വാസനിധിയിലേക്ക് കൊടുക്കുമെന്ന് സംഘാടകർ അറിയിച്ചു.15ന് രാവിലെ 7.30ന് അത്തപ്പൂക്കള മത്സരം,​10ന് കുട്ടികളുടെ ഗ്രൂപ്പ് അടിസ്ഥാനത്തിലുള്ള മത്സരങ്ങളും,​മറ്റ് കായിക പരിപാടികളും 3ന് വടംവലി,​സ്ലോറൈസ് മുതലായ പരിപാടികൾ.16ന് രാവിലെ മുതൽ നബിദിന പരിപാടികളും റാലി.എസ്.എസ്.എൽ.സി,​പ്ലസ്ടു പരീക്ഷകളിൽ വിജയിച്ച കുട്ടികളെ അനുമോദിക്കലും ചികിത്സാധനസഹായവും വിതരണം ചെയ്യും.