
തിരുവനന്തപുരം: ഐ.ബി.എം ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡുമായി സഹകരിച്ച് അസാപ് കേരള കളമശ്ശേരിയിലെ സ്‌കൂൾ ഒഫ് ടെക്‌നോളജി ആൻഡ് മാനേജ്‌മെന്റിൽ സംഘടിപ്പിച്ച 'ആസ്പയർ2024' മെഗാ പ്ലെയ്സ്‌മെന്റ് ഡ്രൈവ് മന്ത്രി ആർ.ബിന്ദു ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികൾക്ക് തൊഴിൽ,വ്യവസായ പരിശീലനം നൽകി സംസ്ഥാനത്തു തന്നെ തൊഴിൽ ലഭ്യത ഉറപ്പാക്കുമെന്ന് മന്ത്രി പറഞ്ഞു. അൻവർ സാദത്ത് എം.എൽ.എ അദ്ധ്യക്ഷനായി. അസാപ് കേരള ചെയർപേഴ്‌സൺ ആൻഡ് മാനേജിംഗ് ഡയറക്ടർ ഉഷ ടൈറ്റസ്, ചൂർണ്ണിക്കര പഞ്ചായത്ത് പ്രസിഡന്റ് രാജി സന്തോഷ് അസാപ് കേരള അസോസിയേറ്റ് ഡയറക്ടർ ടിയാരാ സന്തോഷ് തുടങ്ങിയവർ സംസാരിച്ചു. എറണാകുളം, തൃശൂർ, കോട്ടയം, ഇടുക്കി, ആലപ്പുഴ ജില്ലകൾ കേന്ദ്രീകരിച്ചാണ് പ്ലെയ്സ്‌മെന്റ് ഡ്രൈവ് സംഘടിപ്പിച്ചത്. ചടങ്ങിൽ അസാപ് കേരളയും ഐ.ബി.എമ്മും തമ്മിലുള്ള ഇന്റേൺഷിപ് പ്ലെയ്സ്‌മെന്റ് ധാരണാപത്രം കൈമാറി.