
വെഞ്ഞാറമൂട്:യുവാവിനെ കഴുത്തിൽ മുറിവേറ്റ് രക്തം വാർന്ന് മരിച്ച നിലയിൽ കണ്ടെത്തി. വാമനപുരം കോട്ടുകുന്നം പരപ്പാറമുകൾ വി.എൻ.നിവാസിൽ ഭുവനചന്ദ്രന്റെയും ഇന്ദിരയുടെയും മകൻ വിപിനാണ(31) മരിച്ചത്. വെള്ളിയാഴ്ച രാവിലെ വീട്ടിലെ കിടപ്പു മുറിയിലാണ് മൃതദേഹം കാണപ്പെട്ടത്. എഴുന്നേൽക്കാൻ വൈകിയതിനെ തുടർന്ന് പിതാവ് കതകിൽ തട്ടിവിളിച്ചുവെങ്കിലും പ്രതികരണമൊന്നുമുണ്ടായില്ല.ജനൽ പാളി തുറന്ന് നോക്കിയപ്പോൾ തറയിൽ രക്തം തളംകെട്ടി കിടക്കുന്നതുകണ്ടു.കതകിലെ പൂട്ട് പൊളിച്ച് അകത്ത് കയറി നോക്കുമ്പോൾ മരിച്ച നിലയിൽ കാണുകയായിരുന്നു..വിപിൻ മാനസിക വെല്ലുവിളി നേരിട്ടിരുന്നുവെന്ന് പറയപ്പെടുന്നു. സ്വയം മുറിപ്പെടുത്തി ജീവനൊടുക്കിയെന്നാണ് പൊലീസ് നിഗമനം.