photo

നെടുമങ്ങാട്: ഇന്റർനാഷണൽ കരാട്ടെ ഓർഗനൈസേഷൻ മാസ് ഒയാമാസ് ക്യോകുഷിൻ കായ്കൺ നെടുമങ്ങാട് ബ്രാഞ്ചിന് കീഴിൽ വിദ്യാർത്ഥികൾക്ക് ഗ്രേഡിംഗ് ടെസ്റ്റ് സംഘടിപ്പിച്ചു.വിജയികൾക്ക് ബെൽറ്റും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നതവിജയം നേടിയ കരാട്ടെ വിദ്യാർത്ഥികളെ അനുമോദിച്ചു.ചീഫ് ഇൻസ്ട്രക്ടർ സെൻസായി രാജീവ് ജി.എസ് അദ്ധ്യക്ഷത വഹിച്ചു.നഗരസഭ കൗൺസിലർ പി.രാജീവ് ഉദ്‌ഘാടനം ചെയ്തു.മുൻ കൗൺസിലർ കെ.ജെ.ബിനു,സമ്പായി ബൈജു തുടങ്ങിയവർ പങ്കെടുത്തു.