
പാറശാല: പാറശാല ഗവ.ആയുർവേദ ആശുപത്രിയിൽ നടപ്പിലാക്കുന്ന പേ വാർഡിന്റെ പ്രവർത്തനോദ്‌ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എൽ.മഞ്ജുസ്മിത നിർവഹിച്ചു. വൈസ് പ്രസിഡന്റ് ആർ.ബിജു അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺമാരായ ജി.ശ്രീധരൻ, അനിതാറാണി,വീണ,ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ഡി.ഓമന,ബി.അനിത,ടി.എസ്.മായ, എം.സുനിൽ, മഹിളകുമാരി,നിർമ്മലകുമാരി,വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികളായ എ.ശശിധരൻ നായർ,എസ്.മധു,ഗിരീഷ്,എം.എസ്.പത്മകുമാർ,ആയുർവേദ ആശുപത്രി മെഡിക്കൽ ഒാഫീസർ ഡോ.സീബ തുടങ്ങിയവർ സംസാരിച്ചു.