തിരുവനന്തപുരം : ഭക്തിമയമായ സംഗീതത്തിന്റെ അപൂർവ അനുഭവം പകരാൻ പിന്നണി ഗായിക അഭിരാമി അജയ് ഇന്ന് തലസ്ഥാനത്ത്.സൂര്യയുടെ വേദിയായ തൈക്കാട് ഗണേശത്തിൽ വൈകിട്ട് 7.15നാണ് ഭക്തി കീർത്തന കച്ചേരി.ഏഴു മുതൽ 15-ാം നൂറ്റാണ്ടുവരെ ജീവിച്ചിരുന്ന ഭാരതത്തിലെ സന്യാസിമാരുടെ ഭക്തിനിർഭരമായ രചനകളിലൂടെയുള്ള ഒന്നര മണിക്കൂർ നീളുന്ന സംഗീതയാത്രയാണിത്.പെരുമ്പാവൂർ ജി.രവീന്ദ്രനാഥിന്റെ ശിഷ്യയായ അഭിരാമി ആദ്യമായാണ് സൂര്യയുടെ വേദിയിലെത്തുന്നത്.ഡയമണ്ട് നെക്‌ലേസ് എന്ന ചിത്രത്തിലെ ' തൊട്ട് തൊട്ടു നോക്കാമോ' എന്ന ഗാനത്തിലൂടെ ശ്രദ്ധേ നേടിയ അഭിരാമി തിരുവല്ല സ്വദേശിയാണ്. ഹൈദരാബാദിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സോഷ്യൽ സയൻസിൽ പബ്ലിക് പോളിസി ആൻഡ് ഗവേണൻസിൽ മാസ്റ്റേഴ്സ് വിദ്യാർത്ഥിനിയാണ്.