തിരുവനന്തപുരം: വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്നിക് കോളേജിൽ പുതിയതായി ആരംഭിച്ച ഈവനിംഗ് വർക്കിംഗ് പ്രൊഫഷണൽ ഡിപ്ലോമ കോഴ്സിലേക്ക് ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനിയറിംഗ്, സിവിൽ എൻജിനിയറിംഗ് ലക്ചറർ തസ്തികയിൽ താത്കാലിക നിയമനം നടത്തും. സിവിൽ എൻജിനിയറിംഗ് ഇന്റർവ്യൂ 9നും ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് ഇന്റർവ്യൂ 10നും രാവിലെ 10ന് കോളേജിൽ നടക്കും. നിശ്ചിത യോഗ്യതയുള്ളവർ അസൽ സർട്ടിഫിക്കറ്റ് സഹിതം കോളേജിൽ നേരിട്ട് ഹാജരാകണം.