car-shed

തിരുവനന്തപുരം: റോഡ് വിസകസനത്തിന്റെ പേരിൽ കാർഷെഡിന് മുന്നിൽ വേലി കെട്ടിയടയ്ക്കുന്നതിനാൽ വാഹനം പുറത്തിറക്കാൻ കഴിയുന്നില്ലെന്ന് വീട്ടുടമയുടെ പരാതി.സ്മാർട്ട് സിറ്റിയുടെ നിർമ്മാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ജനറൽ ഹോസ്പിറ്റലിൽ നിന്ന് വഞ്ചിയൂർ കോടതി ജംഗ്‌ഷനിലേക്കുള്ള റോഡിൽ മാതൃഭൂമി റോഡിലേക്ക് തിരിയുന്ന ജംഗ്‌ഷനിലാണ് വീടിന് മുന്നിലെ കാർഷെഡ് കെട്ടിയടയ്ക്കുന്നത്.നിരവധി വീടുകളുള്ള ഭാഗത്ത് പതിറ്റാണ്ടുകളായി താമസിക്കുന്നവരുടെ ദൈനംദിന ജീവിതവുമായി ബന്ധപ്പെട്ട ആവശ്യങ്ങൾ തടസപ്പെടുത്താതെയും ബുദ്ധിമുട്ടിക്കാതെയുമാണ് വികസന പ്രവർത്തനങ്ങൾ തുടരേണ്ടതെന്നതാണ് നാട്ടുകാരുടെ പക്ഷം.ബന്ധപ്പെട്ട അധികൃതർ ഈ വിഷയത്തിൽ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് വീട്ടുടമയുടെ ആവശ്യം.