
തിരുവനന്തപുരം: ഡിഫൻസ് പെൻഷൻകാരുടെ പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാക്കാനുള്ള സ്പർശ് ഔട്ട്‌റീച്ച് പ്രോഗ്രാം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്തു. പാങ്ങോട് മിലിട്ടറി സ്റ്റേഷനിലെ കരിയപ്പ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ നാല് പെൻഷൻകാരുടെ അവകാശികൾക്ക് 81ലക്ഷം രൂപ വിതരണം ചെയ്തു. 1971ൽ ഓപ്പറേഷൻ കാക്ടസ് ലില്ലിയിൽ വീരമൃത്യു വരിച്ച ക്യാപ്ടൻ യു.ആർ.ദാസിന്റെ അമ്മ പരേതയായ ലീലാ മാരാരുടെ കുടുംബപെൻഷൻ കുടിശികയായി 69.85 രൂപ അവകാശിക്ക് നൽകി. ചെന്നൈയിലെ ഡിഫൻസ് അക്കൗണ്ട്സ് കൺട്രോളർ ടി.ജയശീലൻ, തിരുവനന്തപുരം സ്റ്റേഷൻ കമാൻഡർ ബ്രിഗേഡിയർ സലിൽ എം.പി എന്നിവർ ചടങ്ങിൽ പങ്കെടുത്തു. 33 ലക്ഷം പ്രതിരോധ പെൻഷൻകാരിൽ 30 ലക്ഷം പേരും ഇതിനകം സ്പർശ് പദ്ധതിയിലേക്ക് മാറി.