youth-congress

തിരുവനന്തപുരം : യൂത്ത് കോൺഗ്രസിന്റെ സെക്രട്ടേറിയറ്റ് മാർച്ചിനിടെ പൊതുമുതൽ നശിപ്പിക്കുന്നത് കോടതി നിയന്ത്രിക്കണമെന്ന് സർക്കാർ. യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടം ഒരു വർഷത്തിനിടെ മൂന്ന് പൊതുമുതൽ നശീകരണ കേസിൽ പ്രതിയായെന്നും സർക്കാർ അറിയിച്ചു.

രാഹുൽ മാങ്കൂട്ടം അടക്കമുളള യൂത്ത് കോൺഗ്രസ് നേതാക്കളുടെ ജാമ്യ ഹർജി പരിഗണിക്കുമ്പോഴാണ് സർക്കാർ അഭിഭാഷകൻ ഇക്കാര്യം അറിയിച്ചത്. ജാമ്യ ഹർജിയിൽ ഇന്ന് കോടതി വിധി പറയും.ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി മൂന്ന് വിനോദ് ബാബു.എം.യുവാണ് കേസ് പരിഗണിച്ചത്.