തിരുവനന്തപുരം: സെൻട്രൽ റെയിൽവേ സ്റ്റേഷനോട് ചേർന്നുള്ള നേമം,കൊച്ചുവേളി സ്‌റ്റേഷനുകളുടെ പുനഃനാമകരണം നിരന്തര പരിശ്രമത്തിന്റെ ഫലമെന്ന് ഡോ.ശശി തരൂർ എം.പി പറഞ്ഞു.ആവർത്തിച്ചുള്ള തന്റെ ഇടപെടലുകൾ സഫലമായതിൽ സന്തോഷമുണ്ട്.റെയിൽവെ വികസനത്തിന്റെ പാതകൾ തുറക്കാൻ നടപടിയിലൂടെ കഴിയും. ഈ നേട്ടത്തിന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവിനും, സംസ്ഥാന സർക്കാരിനും റെയിൽവെ അധികൃതർക്കും നന്ദി രേഖപ്പെടുത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു.