j

തിരുവനന്തപുരം: ഇന്ത്യൻ റെഡ്ക്രോസ് സൊസൈറ്റിയുടെ 2024-2027 വർഷത്തേക്കുള്ള ജില്ലാ മാനേജിംഗ് കമ്മിറ്റി ഭാരവാഹികൾ ജില്ലാ കളക്ടർ അനുകുമാരി മുൻപാകെ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. ജില്ലാ ചെയർമാൻ പി.എച്ച്.ഹരികൃഷ്ണൻ തിരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ കളക്ടർക്ക് കൈമാറി.വയനാട് ദുരന്തത്തിൽപ്പെട്ടവർക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പുതുതായി ചുമതലയേറ്റ ജില്ലാ ഭാരവാഹികൾ സ്വരൂപിച്ച തുക ജില്ലാ ചെയർമാൻ ജില്ലാ കളക്ടർക്ക് കൈമാറി.ജില്ലാ വൈസ് ചെയർമാൻ വി.സി.അഖിലേഷ്,സെക്രട്ടറി എം.ശശികുമാർ,ട്രഷറർ എം.മോഹനചന്ദ്രൻ എന്നിവർ പങ്കെടുത്തു.

പി.എച്ച്.ഹരികൃഷ്ണൻ (ചെയർമാൻ),അഖിലേഷ് വി.സി (വൈസ് ചെയർമാൻ),എം.ശശികുമാർ (സെക്രട്ടറി),മോഹനചന്ദ്രൻ.എസ് (ട്രഷറർ),ജില്ലാ കമ്മിറ്റി അംഗങ്ങളായി പി.രാജശേഖരൻ,മോഹനകുമാർ, സന്തോഷ് കുമാർ.ആർ,വി.രവികുമാർ,വി.എസ്.ശിവകുമാർ,ഡോ. ജയശ്രീ എം.ജെ,

രഞ്ജിത് കാർത്തികേയൻ.എം.ആർ,വിജയകുമാർ.ടി.ബീന ആർ.സി,ഗിരീഷ് കുമാർ.ആർ,ഹേമചന്ദ്രൻ സി.എം,ഹരീഷ്.ജെ.രാജീവ്.പി,രാജേന്ദ്രനാഥ് പി.ജി,ഗ്രീഷ്മ കൃഷ്ണൻ എന്നിവരാണ് ചുമതലയേറ്റത്.