തിരുവനന്തപുരം : അട്ടക്കുളങ്ങര- തിരുവല്ലം റോഡിൽ ടാറിംഗ് നടക്കുന്നതിനാൽ നാളെ രാത്രി ഏഴ് മുതൽ മറ്റന്നാൾ(ഒൻപത്) രാവിലെ ആറുവരെയും, മറ്റന്നാൾ രാത്രി ഏഴ് മുതൽ 10ന് രാവിലെ ആറുവരെയും ഗതാഗതം പൂർണമായി നിരോധിച്ചതായി പൊതുമരാമത്ത് സിറ്റി റോഡ് വിഭാഗം അസിസ്റ്റന്റ് എൻജിനിയർ അറിയിച്ചു. വാഹനങ്ങൾ അട്ടക്കുളങ്ങര- പടിഞ്ഞാറേകോട്ട -ഈഞ്ചക്കൽ ബൈപാസ് റോഡ് ഉപയോഗിക്കണം.