കല്ലമ്പലം: കേന്ദ്ര ഗവൺമെന്റിന്റെ നിർദ്ദേശപ്രകാരം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ മാനുവൽ സ്‌കാവൻജേഴ്‌സ്, ഇൻസാനിറ്ററി ലാട്രിൻ എന്നിവ കണ്ടെത്തുന്നതിനായി 9 മുതൽ 12 വരെ സർവേ നടക്കും. ഇത്തരം തൊഴിലിൽ ഏർപ്പെട്ടവർ നാവായിക്കുളം പഞ്ചായത്ത് പരിധിയിലുണ്ടെങ്കിൽ ഈ ഓഫീസുമായി ബന്ധപ്പെട്ട് സർവേയിൽ പങ്കെടുത്ത് വ്യക്തിയുടെ വിവരങ്ങൾ ഫോൺ നമ്പർ സഹിതം 12നകം പഞ്ചായത്തിൽ നേരിട്ട് അറിയിക്കണമെന്ന് സെക്രട്ടറി അറിയിച്ചു.