hi

കിളിമാനൂർ:ഹോമിയോപ്പതി വകുപ്പിന്റെയും നാഷണൽ ആയുഷ് മിഷന്റെയും പഴയകുന്നുമ്മൽ ഹോമിയോ ഡിസ്‌പെൻസറിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ വയോജനങ്ങളുടെ ആരോഗ്യപരിപാലനത്തിനായും രോഗ നിർണയത്തിനായും സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.കുന്നുമ്മൽ ആരാധന അങ്കണവാടിയിൽ സംഘടിപ്പിച്ച ക്യാമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ.സലിൽ ഉദ്ഘാടനം ചെയ്തു ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എസ്.സിബി അദ്ധ്യക്ഷത വഹിച്ചു.വൈസ് പ്രസിഡന്റ് ഷീബ എസ്. വി ,വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജി.എൽ.അജീഷ്,ഗ്രാമപഞ്ചായത്ത് മെമ്പർ അപർണ്ണ, വൈസ് ചെയർപേഴ്സൺ പ്രവിത എന്നിവർ സംസാരിച്ചു. ഡോ.സഹീർ അബ്ബാസ്, ഡോ.അജയകുമാരി ഐ. ബി എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. സി.ഡി.എസ് ചെയർപേഴ്സൺ റഹിയാനത്ത് നന്ദി പറഞ്ഞു.