hi

കിളിമാനൂർ:ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലാ നേതൃത്വ പരിശീലന ക്യാമ്പ് കിളിമാനൂർ ആർ ആർ.വി ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ നടന്നു.വിദ്യാഭ്യാസ ജില്ലാ വൈസ് പ്രസിഡന്റ് ജോൺ തോമസ് അദ്ധ്യക്ഷത വഹിച്ചു.ക്യാമ്പിൽ സെക്രട്ടറി ടി.യു.സഞ്ജീവ് സ്വാഗതം പറഞ്ഞു.സംസ്ഥാന നിർവാഹക സമിതി അംഗം മധു ടി.ഐ മുഖ്യപ്രഭാഷണം നടത്തി.എ.ആർ.ഷമീം,റോബർട്ട് വത്സകം,എം.രാധാകൃഷ്ണൻ, എസ്.ബിജു,എ.ആർ.നസീം,എസ്.സബീർ,വിനോദ് സി.എസ്,നിസാം കൊല്ലയിൽ, ലിയോൺസ്,സാജൻ പി.എ,രാകേഷ് സി.എസ്,ഒ.ബി.ഷാബു എന്നിവർ സംസാരിച്ചു.വിദ്യാഭ്യാസ ജില്ലാ ട്രഷറർ അരുൺ.എ നന്ദി പറഞ്ഞു.സംസ്ഥാന നിർവാഹക സമിതി അംഗം പ്രദീപ് നാരായൺ ക്ലാസ് നയിച്ചു.ഉപജില്ലാ സെക്രട്ടറി എസ്.എസ്.അജീഷ് നന്ദി പറഞ്ഞു.