തിരുവനന്തപുരം:സംസ്ഥാനത്തെ ലോട്ടറി ഏജന്റുമാർക്കും വിൽപനക്കാർക്കും ഓണത്തിന് 7000 രൂപ വീതം ഉത്സവബത്ത നൽകും. കഴിഞ്ഞ വർഷത്തെക്കാൾ ആയിരം രൂപ അധികമാണിത്. പെൻഷൻകാർക്ക് 2500രൂപ നൽകും.ഇതിനായി 26.67കോടിരൂപ അനുവദിച്ചതായി ധനമന്ത്രി കെ.എൻ.ബാലഗോപാൽ അറിയിച്ചു. കഴിഞ്ഞവർഷം 6000 രൂപയും പെൻഷൻകാർക്ക് 2000 രൂപയുമാണ് നൽകിയിരുന്നത്. ഇത്തവണ 35600 ഏജന്റുമാർക്കും 7009 പെൻഷൻകാർക്കും ബത്ത നൽകുന്നുണ്ട്.