sp

തിരുവനന്തപുരം: മൈഹോം കേരള സംഘടിപ്പിച്ച സംസ്ഥാന പ്രൊഫഷണൽ നാടകോത്സവം സമാപിച്ചു. പ്രശസ്ത ന്യൂറോളജിസ്റ്റ് ഡോ.ഷാജി പ്രഭാകരൻ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്‌തു.

സിനിമ സംവിധായകൻ രാജസേനൻ അവാർഡുകൾ വിതരണം ചെയ്‌തു. ജ്യോതിഷൻ സന്തോഷ് നായർക്ക് പ്രവചന കുലപതി പുരസ്‌കാരവും ഡോ.ഷാജി പ്രഭാകരന് ജനശ്രേഷ്ഠ പുരസ്‌കാരവും നൽകി. ഏറ്റവും നല്ല നാടകമായി കൊല്ലം അശ്വതി ഭാവനയുടെ പാവങ്ങൾ തിരഞ്ഞെടുത്തു. മുന്ന തിയേറ്റർ ഗ്രൂപ്പിന്റെ വീണ വില്പനക്കാരനാണ് രണ്ടാമത്തെ നാടകം. രചന- കരുനാഗപ്പള്ളി കൃഷ്ണൻകുട്ടി (പാവങ്ങൾ)​,​സംവിധാനം-രഞ്ജിത് എസ്.ആർ (വീണ വില്പനക്കാരൻ)​,നടൻ-​ഉണ്ണികൃഷ്ണൻ പാലപ്പെട്ടി (അച്ഛനാണ് സത്യം)​,​നടി-സുധ എസ്.നായർ എന്നിവർക്കാണ് മറ്ര് അവാർഡുകൾ. ആലുവിള അജിത്ത്,മധു കുമാരപുരം,വിജയൻ കൈലാസ് തുടങ്ങിയവർ പങ്കെടുത്തു.