
മകനും നടനുമായ ദുൽഖർ സൽമാനും കുടുംബത്തിനുമൊപ്പം ചെന്നൈയിൽ മമ്മൂട്ടിയുടെ പിറന്നാൾ ആഘോഷം.
ദുൽഖറിനും കൊച്ചുമകൾ മറിയത്തിനും കേക്ക് നൽകുന്ന ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. അതേസമയം പതിവുപോലെ പ്രിയതാരത്തെ നേരിൽ കണ്ട് പിറന്നാളാശംകൾ അറിയിക്കാൻ കൊച്ചിയിലെ മമ്മൂട്ടിയുടെ വീടിനുമുൻപിൽ ആരാധകർ തടിച്ചുകൂടുകയായിരുന്നു. അവരെ മമ്മൂട്ടി നിരാശപ്പെടുത്തിയില്ല. കൃത്യം 12 മണിക്കുതന്നെ വീഡിയോ കാളിലൂടെ എത്തി ആരാധകർക്കൊപ്പം തന്റെ സന്തോഷം പങ്കുവച്ചു.
ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്യുന്ന ഡൊമിനിക് ആൻഡ് ദ ലേഡീസ് പഴ്സ് എന്ന ചിത്രത്തിന്റെ തന്റെ ഭാഗങ്ങൾ പൂർത്തിയാക്കിയശേഷമാണ് മമ്മൂട്ടി ചെന്നൈയിലേക്ക് പോയത്.
പിറന്നാൾ ആഘോഷങ്ങൾക്ക് ശേഷം മമ്മൂട്ടി കുടുംബസമ്മേതം വിദേശത്തേക്ക് പോകും. ഇരുപത് ദിവസത്തോളമായിരിക്കും അവധി ആഘോഷം.