തിരുവനന്തപുരം: ഇഷ ഫൗണ്ടേഷൻ വിദ്യാർത്ഥികൾക്കായി ഏഴുദിവസത്തെ സൗജന്യ ഇന്നർ എൻജിനീയറിംഗ് യോഗ (ഇംഗ്ലീഷ് ക്ലാസ് ) പ്രോഗ്രാം സംഘടിപ്പിക്കും.കവടിയാറുള്ള ഇഷ പ്ളേസിൽ 18 മുതൽ 24 വരെയാണ് ക്ളാസ്.
മാനസിക പിരിമുറുക്കം,അലർജി,തലവേദന,ഉറക്കമില്ലായ്മ, മൈഗ്രേൻ,ആസ്‌ത്മ തുടങ്ങി വിട്ടുമാറാത്ത ആരോഗ്യപ്രശ്നങ്ങൾ,ശ്രദ്ധക്കുറവ് എന്നിവയെ ഫലപ്രദമായി കൈകാര്യം ചെയ്യാൻ ഉപകരിക്കുന്ന പ്രോഗ്രാം ശരീരം, മനസ്സ്, വികാരങ്ങൾ എന്നിവയെ നിയന്ത്രിക്കാനും സഹായിക്കും.പ്രായപരിധി 15 നും 25 നും മദ്ധ്യേ.
സമയക്രമം - രാവിലെ 6- 9, 10 - 01 വരെയും വൈകിട്ട് 6 - 9 വരെയുമാണ് സമയക്രമം. രജിസ്ട്രേഷന് ഫോൺ - 62828 68975