തിരുവനന്തപുരം : സപ്ളൈകോ ഓണം ഫെയറിലെത്തുന്നവർക്ക് മുഷിയാതിരിക്കാൻ പുത്തരിക്കണ്ടത്തെ വിശാലമായ പന്തലിൽ ഇരിപ്പിടങ്ങളും ഒരുക്കിയിട്ടുണ്ട്. ക്യൂവിലിരുന്ന് സാധനം വാങ്ങാൻ നഗരത്തിന്റെ പ്രാന്തപ്രദേശങ്ങളിൽ നിന്നുൾപ്പെടെ സ്ത്രീകളെത്തുന്നുണ്ട്. തീരുന്നതിനനുസരിച്ച് സാധനങ്ങൾ അപ്പപ്പോൾ എത്തിക്കുന്നു. ഒരേസമയം പന്തലിന്റെ ഒരു ഭാഗത്ത് പലവ്യഞ്ജനങ്ങളുടെ പായ്ക്കിംഗും നടക്കുന്നുണ്ട്.രാവിലെ ഒൻപതര മുതൽ രാത്രി എട്ട് വരെയാണ് പ്രവർത്തനസമയം.വ്യാഴാഴ്ച പ്രവർത്തനമാരംഭിച്ച ഫെയറിൽ വെള്ളിയാഴ്ചത്തെ കളക്ഷൻ 7,​11000 രൂപയായിരുന്നു.സബ്സിഡി ഇനങ്ങൾ മല്ലിയും മുളകും വെളിച്ചെണ്ണയും ഒഴികെ എല്ലാ സാധനങ്ങളും ഓരോ കിലോ വീതമാണ്. അരി അ‍ഞ്ച് കിലോയും വാങ്ങാം.

ചെറുപയർ,​ ഉഴുന്ന്,​ കടല,​ വൻപയർ,​ തുവരപ്പരിപ്പ്,​മുളക്,​ മല്ലി,​പഞ്ചസാര,​ജയ അരി,​മാവേലി പച്ചരി,​മട്ട അരി,​ ശബരി വെളിച്ചെണ്ണ എന്നിവയാണ് സബ്സിഡി ഇനങ്ങൾ.

ആകർഷണമായി

ഡീപ് ഡിസ്കൗണ്ട്

സബ്സിഡി സാധനങ്ങൾക്ക് പുറമേ നോൺ സബ്സിഡി ഇനങ്ങൾക്കുള്ള ഡീപ് ഡിസ്‌കൗണ്ടാണ് മേളയുടെ പ്രധാന ആകർഷണം.ഉച്ചയ്ക്ക് രണ്ട് മുതൽ നാല് വരെയാണ് ഡിസ്കൗണ്ടിന്റെ സമയം.ഡീപ് ഡിസ്കൗണ്ടിലൂടെ 45 ശതമാനം വരെ വിലക്കുറവിൽ സാധനങ്ങൾ വാങ്ങാം.സബ്‌സിഡി സാധനങ്ങൾ വാങ്ങാനെത്തുന്നവരിൽ ഏറെപ്പേരും ഡീപ് ഡിസ്‌കൗണ്ടും പ്രയോജനപ്പെടുത്തുന്നുണ്ട്.

സംഘമൈത്രിയുടെ

പച്ചക്കറി

മേളയിൽ പ്രവർത്തിക്കുന്ന പാലോട് സംഘമൈത്രി കർഷകസംഘത്തിന്റെ പച്ചക്കറി സ്റ്റാളിൽ നിന്ന് പച്ചക്കറിക്ക് പുറമേ വിവിധതരം വാഴപ്പഴങ്ങൾ,​ഏത്തക്കുല,​ശർക്കര വരട്ടി,​ചിപ്‌സ് എന്നിവയും വാങ്ങാം.

മിൽമ സ്റ്റാൾ,​കൈത്തറി സ്റ്റാൾ,​കേരള സോപ്‌സ് സ്റ്റാൾ എന്നിവയും ഓണം ഫെയർ മേളയിൽ പ്രവർത്തനമാരംഭിച്ചിട്ടുണ്ട്.