photo

നെടുമങ്ങാട് : കളകൾ നീക്കി നന്നായി ഉഴുതു മറിച്ച നിലത്ത് നെൽവിത്തുകൾ നൊരിയിട്ട് വയനാട്ടിൽ നിന്നെത്തിയ കർഷകത്തൊഴിലാളികൾ.താളത്തിലും വേഗത്തിലും വിത്ത് വിതയ്ക്കുന്ന തൊഴിലാളി സ്ത്രീകൾ ഓണക്കാലത്തെ വേറിട്ട കാഴ്ചയായി.കരകുളം സർവീസ് സഹകരണ ബാങ്കിന്റെ ഹരിത ടൂറിസം പദ്ധതിയായ കാസ്കോ വില്ലേജിലാണ് നെൽപ്പാടം ഒരുങ്ങുന്നത്.വയനാട് ജില്ലയിൽ നിന്ന് 25 ഇനം നെൽവിത്തുകൾ ഇവിടെ വിതച്ചു.അമ്പതോളം വനിതകൾ വയൽ സംരക്ഷണവും ജൈവകൃഷിയുമായി കാസ്കോ വില്ലേജിൽ സജീവം.ഓണത്തെ വരവേറ്റ് 12 മുതൽ 19 വരെ ഗ്രാമോത്സവം അരങ്ങേറും.അതിനു മുന്നോടിയായിരുന്നു വ്യത്യസ്തയിനം വിത്തുകൾ പാകി നെൽപ്പാടം ഒരുക്കൽ.നഴ്സറിയുടേയും പുഷ്പോത്സവത്തിന്റെയും ഉദ്‌ഘാടനം 12ന് വൈകിട്ട് 5 ന് മന്ത്രി ജി.ആർ.അനിൽ നിർവഹിക്കും. ബാങ്ക് പ്രസിഡന്റ് എസ്.എസ്.രാജലാലിന്റെയും സെക്രട്ടറി ബി.ബിജുവിന്റെയും മേൽനോട്ടത്തിലാണ് കാസ്കോ വില്ലേജിന്റെ പ്രവർത്തനം.എല്ലാവിധ സസ്യങ്ങളുടെ തൈകളും കുറഞ്ഞ വിലയ്ക്ക് ഇവിടെ നിന്നു ലഭിക്കും. ഫോൺ : 9496814060.