
തിരുവനന്തപുരം : കശുഅണ്ടി തൊഴിലാളികൾക്ക് ഓണത്തിന് 20% ബോണസും 10,500 രൂപ അഡ്വാൻസും നൽകാൻ തീരുമാനമായി. മന്ത്രി വി.ശിവൻകുട്ടിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. ഈ മേഖലയിലെ മാസശമ്പളക്കാരായ ജീവനക്കാർക്ക് മൂന്നുമാസത്തെ ശമ്പളത്തിന് തുല്യമായ തുക അഡ്വാൻസ് ബോണസായി നൽകും. ബോണസ് 10നകം വിതരണം ചെയ്യും.